Currency

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയുടെ പുതിയ കിരീടാവകാശി

സ്വന്തം ലേഖകന്‍Wednesday, June 21, 2017 1:32 pm

നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതല 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന് തന്നെയായിരിക്കും. ഇന്ന് വൈകീട്ട് മക്കയില്‍ അദ്ദേഹത്തിനുള്ള അനുസരണ പ്രതിജ്ഞ (ബൈഅത്ത്) നടക്കും. സൗദി റോയല്‍ കോടതിയുടെ തലവനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

റിയാദ്: സൗദി ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദി കിരീടവകാശിയായും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും  ഉപകിരീടവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി നിയമിച്ചു.

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതല 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന് തന്നെയായിരിക്കും. ഇന്ന് വൈകീട്ട് മക്കയില്‍ അദ്ദേഹത്തിനുള്ള അനുസരണ പ്രതിജ്ഞ (ബൈഅത്ത്) നടക്കും. സൗദി റോയല്‍ കോടതിയുടെ തലവനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പുതിയ ആഭ്യന്തര മന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫിനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും നിയമിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x