റിയാദ് നഗര ഹൃദ്യത്തിലെ വാണിജ്യ കേന്ദ്രമായ ബത്ഹ കൊമേഴ്‌സല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മലയാളികളുടെതുള്‍പ്പെടെ നൂറുക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.40 ഓടെയാണ് തീ പടര്‍ന്നത്. തുടക്കത്തില്‍ നിസാരമെന്ന് കരുതിയ തീ ത്വരിത വേഗതയിലാണ് വാണിജ്യ കേന്ദ്രത്തില്‍ പടര്‍ന്ന് പിടിച്ചത്.
റിയാദ്: വാണിജ്യ കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. റിയാദ് നഗര ഹൃദ്യത്തിലെ വാണിജ്യ കേന്ദ്രമായ ബത്ഹ കൊമേഴ്‌സല്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മലയാളികളുടെതുള്‍പ്പെടെ നൂറുക്കണക്കിന് സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.40 ഓടെയാണ് തീ പടര്‍ന്നത്. തുടക്കത്തില്‍ നിസാരമെന്ന് കരുതിയ തീ ത്വരിത വേഗതയിലാണ് വാണിജ്യ കേന്ദ്രത്തില്‍ പടര്‍ന്ന് പിടിച്ചത്.
മലയാളികളുടേതുള്‍പ്പെടെ നൂറുക്കണക്കിന് വിദേശികളുടെ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്. മണിക്കൂറുകള്‍കൊണ്ടാണ് അഗ്‌നി ശമന വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയത്. ഇതര കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള അധികൃതരുടെ ജാഗ്രത ഫലം കണ്ടു. അപകടം നടന്നത് കടകള്‍ അടഞ്ഞ് കിടക്കുന്ന സമയമായതിനാല്‍ ആളപായമുണ്ടായിട്ടില്ല.
പ്രധാനമായും തുണിഷോപ്പുകളും ജനറല്‍ സര്‍വീസ് സ്ഥാപനങ്ങളുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.തീ പിടര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. പെരുന്നാള്‍ വിപണി മുന്നില്‍ കണ്ട് വ്യാപാരികള്‍ വന്‍തോതിലുള്ള സ്റ്റോക്കുള്‍ സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ നഷ്ടത്തിന്റെ ആഘാതം ചെറുതല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.