ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 16 വരെയുള്ള 12 ആഴ്ചയിലാണ് അധിക സര്‍വീസ്. മൊത്തം 48,144 സര്‍വീസുകളാകും നടത്തുക. 10.3 ദശലക്ഷം സീറ്റുകളാണ് ഇതിലുണ്ടാകുക. ആഭ്യന്തര സെക്ടറിലായി നടത്തുന്ന 29,900 സര്‍വീസുകളില്‍ 5.37 സീറ്റുകളാണുള്ളത്. 18,000 അന്താരാഷ്ട്ര ഫ്‌ലൈറ്റുകളിലായി 4.95 ദശലക്ഷം സീറ്റുകളും.
റിയാദ്: വേനല്‍ സീസണില്‍ സൗദി എയര്‍ലൈന്‍സ് അധിക സര്‍വീസ് നടത്തുന്നു. 20 ശതമാനം അധികം സര്‍വീസാണ് സൗദിയ നടത്തുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 16 വരെയുള്ള 12 ആഴ്ചയിലാണ് അധിക സര്‍വീസ്. മൊത്തം 48,144 സര്‍വീസുകളാകും നടത്തുക. 10.3 ദശലക്ഷം സീറ്റുകളാണ് ഇതിലുണ്ടാകുക.
ആഭ്യന്തര സെക്ടറിലായി നടത്തുന്ന 29,900 സര്‍വീസുകളില്‍ 5.37 സീറ്റുകളാണുള്ളത്. 18,000 അന്താരാഷ്ട്ര ഫ്‌ലൈറ്റുകളിലായി 4.95 ദശലക്ഷം സീറ്റുകളും. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ നടത്തിയ സര്‍വീസിന്റെ 20 ശതമാനം അധികമാണിത്.പ്രതിദിനം 217 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടാകും.
356 ഫ്‌ലൈറ്റുകളിലായി 64,000 യാത്രക്കാര്‍ക്ക് ആഭ്യന്തര സെക്ടറിലും യാത്ര ചെയ്യാം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപറേഷനാണ് ഇത്തവണ നടക്കുകയെന്ന് ‘സൗദിയ’ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസിര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.