ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസ് പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരപട്ടികയിലുള്ള ഇവരെയും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്.
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണതളതിനുള്ള ശ്രമം സുരക്ഷാസേന തകര്‍ത്തു. ഭീകരവാദികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചു. മക്കയിലെ ജിയാദ് അല്‍മുസ്വാഫില്‍ സംശയം തോന്നിയ കേന്ദ്രം പോലീസ് വളഞ്ഞപ്പോഴാണ് ഭീകരവാദിയെന്ന് സംശയിക്കുന്നയാള്‍ സ്വയം പൊട്ടിച്ചെറിച്ചതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയെ ഉദ്ധരിച്ച് അല്‍ അറബിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.
മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പൊലീസ് പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരപട്ടികയിലുള്ള ഇവരെയും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ താമസകേന്ദ്രം പോലീസ് വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു. മക്കയിലെ അല്‍ അസ്സില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണ് ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം.
റമസാനില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരുള്ള സമയത്ത് മക്കയില്‍ ഭീകരരെ പിടികൂടാനായത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാസേന കാണുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കം ഭരണ രംഗത്തെ പ്രമുഖരെല്ലാം മക്കയിലുണ്ട്. ഹറം പള്ളിയില്‍ തീര്‍ഥാടകര്‍ സുരക്ഷിതരാണ്. തറാവീഹ് നമസ്‌കാരവും മറ്റു പ്രാര്‍ഥനകളും സുഗമമായി തുടര്‍ന്നു. മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.