Currency

ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ സമരം ആരംഭിച്ചു

സ്വന്തം ലേഖകൻSaturday, July 1, 2017 2:49 pm

16 ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ലണ്ടൺ: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു ബ്രിട്ടീഷ് എയര്‍വേസിലെ കാബിന്‍ ക്രൂ ജീവനക്കാർ സമരം ആരംഭിച്ചു. 16 ദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിക്‌സഡ് ഫ്‌ളീറ്റിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങൾ ആഹ്വാനം ചെയ്ത സമരത്തിൽ യൂണൈറ്റ് യൂണിയനിലെ അംഗങ്ങളായ 1400 ജീവനക്കാര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. 

അതിനിടെ സമരം മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് നികത്താൻ ഖത്തർ എയർവേസിൽ നിന്നും വിമാനങ്ങളും ജീവനക്കാരെയും ലീസിനെടുക്കുമെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. സമരം ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ സര്‍വീസുകളെ തടസ്സപ്പടുത്തില്ലെന്നും 99.5 ശതമാനം ഷെഡ്യൂളുകളും യാതൊരു തടസ്സവുമില്ലാതൈ പറത്താന്‍ സാധിക്കുമെന്നും ബിഎ വക്താവ് അറിയിച്ചു.

സമരത്തിന് ഇറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വെയ്‌സിലെ തുടക്കക്കാരായ കാബിന്‍ക്രൂവിന് വാര്‍ഷിക ശമ്പളം 21000 പൗണ്ടാണെന്നും ഇതിന് പുറമേ അലവന്‍സുകള്‍, ഇന്‍സെന്റീവ്, ബോണസ് തുടങ്ങിയവും നല്‍കിവരുന്നുണ്ടെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് ഉന്നയിക്കുന്ന വാദം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x