വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഓരോരുത്തര്‍ക്കും ഫീസ് നല്‍കണം. വര്‍ഷത്തില്‍ ആയിരത്തി ഇരുനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്. ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചില അവ്യക്തകള്‍ തുടരുന്നുണ്ട്.
റിയാദ്: സൗദിയില്‍ വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഫീസ് നിലവില്‍ വന്നു. വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഓരോരുത്തര്‍ക്കും ഫീസ് നല്‍കണം. വര്‍ഷത്തില്‍ ആയിരത്തി ഇരുനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്. ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചില അവ്യക്തകള്‍ തുടരുന്നുണ്ട്.
വിദേശികളുടെ ആശ്രിതര്‍ക്ക് ഒരാള്‍ക്ക് പ്രതിമാസം നൂറ് റിയാലാണ് ഫീസായി നല്‍കേണ്ടത്. താമസ രേഖയായ ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് ഒരുമിച്ചാണ് ഫീസ് നല്‍കേണ്ടത്. ഫീസ് നിലവില്‍ വന്നെങ്കിലും ഇത് എങ്ങനെ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലാത്തിനാല്‍ ഫീസ് അടക്കേണ്ട രീതിയെക്കുറിച്ചും വിദേശികള്‍ക്ക് അവ്യക്തയുണ്ട്. ഇപ്പോള്‍ പ്രതിമാസം നൂറ് റിയാല്‍ ഈടാക്കുന്ന ഫീസ് 2018 ജനുവരി മുതല്‍ ഓരോ മാസവും 200 റിയാലും 2019 മുതല്‍ 300 റിയാലും ആയി വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020ല്‍ പ്രതിമാസം നാനൂറ് റിയാലാണ് ഫീസ് നല്‍കേണ്ടത്.
ഫീസ് ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന പ്രവണത ഏറിയിട്ടുണ്ട്. നിരവധി മലയാളി കുടുംബങ്ങള്‍ ഇതിനകം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.