Currency

അമുസ്‌ലിംകള്‍ക്ക് യുഎഇയില്‍ ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹമോചനവും നടത്താം

സ്വന്തം ലേഖകന്‍Monday, July 3, 2017 12:25 pm

മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അവരുടെ വിശ്വാസം അനുസരിച്ചുള്ള ആരാധനാലയങ്ങളില്‍ നിര്‍വഹിക്കാം. നടപടികള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ദമ്പതികള്‍ അംഗീകരിക്കുന്ന ഒരു മതനേതാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം.

റിയാദ്: യുഎഇയില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇനി മുതല്‍ സ്വന്തം ആരാധനാലയങ്ങള്‍ വഴി വിവാഹവും വിവാഹ മോചനവും നിര്‍വഹിക്കാം. നിലവില്‍ രാജ്യത്തെ ശരീഅത്ത് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതികളിലാണ് എല്ലാ മതവിഭാഗക്കാരുടെയും വിവാഹം, വിവാഹമോചനം നടപടികള്‍ നടക്കുന്നത്.

മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അവരുടെ വിശ്വാസം അനുസരിച്ചുള്ള ആരാധനാലയങ്ങളില്‍ നിര്‍വഹിക്കാം. നടപടികള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ദമ്പതികള്‍ അംഗീകരിക്കുന്ന ഒരു മതനേതാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. മതനേതാവിന്റെ മധ്യസ്ഥതയില്‍ കോടതിക്ക് പുറത്ത് ദമ്പതികളുടെ തര്‍ക്കം പരിഹരിക്കുകയോ, വിവാഹമോചനം നടപ്പാക്കുകയോ ചെയ്യാം.

മുസ്‌ലിംകള്‍ അല്ലാത്തവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ ചുമത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അബൂദബി നീതിന്യായ വകുപ്പ് ഡയറക്ടര്‍ ഡോ. സാലിഹ് അല്‍ ജുനൈബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x