
റിയാദ്: യുഎഇ തീരത്ത് നൂറോളം ഇന്ത്യക്കാര്‍ കപ്പലില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സ്ഥിരീകരിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 22 കപ്പലുകളിലായി 97 ഇന്ത്യക്കാരാണ് ഭക്ഷണം പോലുമില്ലാതെ കടലില്‍ നരകയാതന അനുഭവിക്കുന്നത്. മറ്റു രാജ്യക്കാര്‍ വേറെയുമുണ്ട്.
ജോലിക്കെന്ന പേരില്‍ വ്യാജ സീമെന്‍ വിസയില്‍ യുഎഇയില്‍ എത്തിച്ചവരടക്കം നൂറിലേറെ ഇന്ത്യക്കാര്‍ വിവിധ കപ്പലുകളില്‍ യുഎഇ തീരത്ത് കുടുങ്ങികിടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഭക്ഷണവും കുടിവെള്ളവും പോലും കൃത്യമായി ലഭിക്കാതെയാണ് ഇവര്‍ കഴിയുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി.
യുഎഇയിലേക്ക് പ്രവേശിക്കാന്‍ കൃത്യമായ രേഖ ഇല്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇവരില്‍ കുറച്ചുപേരെ ചില സാമൂഹിക സംഘടനകള്‍ വിസ തരപ്പെടുത്തി കഴിഞ്ഞമാസം കരയിലെത്തിച്ച് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.