ആശ്രിത ലെവി ഉറപ്പായശേഷം അബ്ശിര്‍ പോര്‍ട്ടല്‍ വഴി ഫൈനല്‍ എക്സിറ്റ് വിസ നേടാന്‍ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സദാദ് വഴി എംഒഐ അക്കൗണ്ടില്‍ രണ്ട് മാസത്തെ ലെവി തുക അടച്ചശേഷമാണ് ഇഖാമ കാലാവധിയുള്ള പലര്‍ക്കും ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ചത്.
റിയാദ്: സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി മുന്‍കൂറായി അടയ്ക്കണം. ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കണമെങ്കില്‍ വിസ അനുവദിച്ച ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി മുന്‍കൂറായി അടയ്ക്കണം.
ആശ്രിത ലെവി ഉറപ്പായശേഷം അബ്ശിര്‍ പോര്‍ട്ടല്‍ വഴി ഫൈനല്‍ എക്സിറ്റ് വിസ നേടാന്‍ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സദാദ് വഴി എംഒഐ അക്കൗണ്ടില്‍ രണ്ട് മാസത്തെ ലെവി തുക അടച്ചശേഷമാണ് ഇഖാമ കാലാവധിയുള്ള പലര്‍ക്കും ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ചത്. ജൂലൈ ഒന്ന് മുതല്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന ആരും തന്നെ ലെവിയില്‍നിന്ന് ഒഴിവാകില്ല.
കുടുംബത്തോടൊപ്പം താമസിക്കുന്ന നിശ്ചിത വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ലെവി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.