Currency

ദുബായില്‍ ഡിടിസിയുടെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വാരാന്ത്യ അവധി

സ്വന്തം ലേഖകന്‍Friday, July 7, 2017 1:44 pm

ദുബായ്: ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ വാരാന്ത്യ അവധി നല്‍കും. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കി ഡ്രൈവിങ് സുരക്ഷിതമാക്കുകയാണു തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ദുബായ് ടാക്‌സി കോര്‍പറേഷന്‍ അറിയിച്ചു. ദിവസവും ദീര്‍ഘനേരം ജോലി ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

ആര്‍ടിഎയുടെ ഉപകമ്പനിയായ ദുബായ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ജനുവരിയില്‍ ആരംഭിച്ച നവീകരണ പദ്ധതികളുടെ ഭാഗമായാണു നടപടി. ഡിടിസിയുടെ എയര്‍പോര്‍ട് ടാക്‌സികള്‍, ഹല ടാക്‌സി, ലിമോസിന്‍, സാധാരണ ടാക്‌സികള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്കാണ് ആഴ്ചയില്‍ ഒരുദിവസം വിശ്രമം അനുവദിച്ചിരിക്കുന്നത്. ടാക്‌സി ഡ്രൈവര്‍മാര്‍ക്കു വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാണു അധികൃതരുടെ ശ്രമം.

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകാതിരിക്കാനായി ഡ്രൈവര്‍മാര്‍ക്കായി പുതിയ നിരീക്ഷണ സംവിധാനം ഡിടിസി നടപ്പാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x