Currency

സൗദിയില്‍ ആശ്രിത ലെവി നവജാതശിശുക്കള്‍ക്കും ബാധകം

സ്വന്തം ലേഖകന്‍Saturday, July 8, 2017 7:52 am

ജൂലായ് ഒന്നിന് ശേഷമുളള നവജാതശിശുക്കളുടെ ജനനം മുതലുള്ള ലെവി മുന്‍കാല പ്രാബല്യത്തോടെ ഈടാക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ജനന തീയതി രജിസ്റ്റര്‍ ചെയ്യാതിരിക്കുക, താമസാനുമതി രേഖ എടുക്കാതിരിക്കുക എന്നിവ നിയമ ലംഘനമാണ്.

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നവജാതശിശുക്കള്‍ക്കും ബാധകം. ജൂലായ് ഒന്നിന് ശേഷമുളള നവജാതശിശുക്കളുടെ ജനനം മുതലുള്ള ലെവി മുന്‍കാല പ്രാബല്യത്തോടെ ഈടാക്കുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ജനന തീയതി രജിസ്റ്റര്‍ ചെയ്യാതിരിക്കുക, താമസാനുമതി രേഖ എടുക്കാതിരിക്കുക എന്നിവ നിയമ ലംഘനമാണ്.

സ്വകാര്യ ജീവനക്കാരായ എല്ലാ രാജ്യക്കാര്‍ക്കും ആശ്രിത ലെവി ബാധകമാണ്. ഇഖാമ പുതുക്കുമ്പോഴും പുതിയത് വിതരണം ചെയ്യുമ്പോഴും ഒരു വര്‍ഷത്തെ ലെവി അടക്കണമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം താമസാനുമതി രേഖയായ ഇഖാമ ഫീസിന് ഇളവ് അനുവദിച്ചിട്ടുളള വിഭാഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളുടെ ആശ്രിതര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഇടയന്മാര്‍ എന്നിവരുടെ കുടുംബാംഗങ്ങളെ ആശ്രിത ലെവിയില്‍ നിന്ന് ഒഴിവാക്കി.

സര്‍ക്കാര്‍ ഫീസുകള്‍ അടക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ സദാദ് വഴിയാണ് ആശ്രിത ലെവി അടയ്‌ക്കേണ്ടത്. ഇതിനായി ഇഖാമ നമ്പര്‍ കമ്പ്യൂട്ടര്‍ സോഫ്ട്വെയറുമായി ബന്ധിപ്പിച്ച് പരിഷ്‌കരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x