വിമാന കമ്പനികള്‍ തങ്ങളുടെ കരാറനുസരിച്ചുള്ള വാടക നല്കാന് വൈകിയാല്‍ അത് മന:പൂര്‍വമുള്ള അവധി തെറ്റിക്കലായി പരിഗണിച്ച് വാടകയുടെ 30 ശതമാനം പിഴ ചുമത്തുമെന്നതാണ് ഭേദഗതിയിലെ പ്രധാന തീരുമാനം. ഈ സംഖ്യ ഉറപ്പുവരുത്തുന്നതിനാണ് കരാര്‍ ഒപ്പുവെക്കുമ്പോള്‍ വാടകയുടെ 30 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്.
റിയാദ്: സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കീഴിലുള്ള രാജ്യത്തെ വിമാനത്താവളങ്ങളിലെ സേവനം ഉപയോഗപ്പെടുത്തുന്ന വിമാന കമ്പനികള്‍ വാടകയുടെ മുപ്പത് ശതമാനം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണം. പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. സിവില്‍ ഏവിയേഷന്‍ നിയമാവലിയിലെ നാലാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതി അംഗീകരിച്ചത്. വിമാന കമ്പനികള്‍ തങ്ങളുടെ കരാറനുസരിച്ചുള്ള വാടക നല്കാന് വൈകിയാല്‍ അത് മന:പൂര്‍വമുള്ള അവധി തെറ്റിക്കലായി പരിഗണിച്ച് വാടകയുടെ 30 ശതമാനം പിഴ ചുമത്തുമെന്നതാണ് ഭേദഗതിയിലെ പ്രധാന തീരുമാനം. ഈ സംഖ്യ ഉറപ്പുവരുത്തുന്നതിനാണ് കരാര്‍ ഒപ്പുവെക്കുമ്പോള്‍ വാടകയുടെ 30 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്.
ബാങ്ക് ഗ്യാരണ്ടി വിമാന കമ്പനികള്‍ക്ക് പിന്‍വലിക്കാനോ മറ്റിനങ്ങള്‍ക്ക് ചെലവഴിക്കാനോ സാധിക്കില്ല. 13 വര്‍ഷമായി രാജ്യത്ത് നിലനിന്നുപോരുന്ന വിമാന കമ്പനികളുടെ വാടകയുമായി ബന്ധപ്പെട്ട നിയമാവലിയാണ് മന്ത്രിസഭ അംഗീകാരത്തോടെ ഭേദഗതി വരുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.