
ജിദ്ദ: സൗദിയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും കായികപരിശീലനം നല്‍കിത്തുടങ്ങും. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ കായികവിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ.അഹമ്മദ് അല്‍ ഈസ അറിയിച്ചു.
സ്‌കൂളുകളില്‍ നിലവിലുളള സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കും. പദ്ധതി നടപ്പാക്കാനാവശ്യമായ അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് സര്‍വകലാശാലകളുടെ സഹായം തേടും. ശൂറ കൗണ്‍സിലിലെ വനിതാ അംഗങ്ങളുടെ ദീര്‍ഘകാലമായുളള ആവശ്യമായിരുന്നു പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നത്് ഈ ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്.
ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ കായിക പരിശീലനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.