Currency

പ്രവാചക നിന്ദ: മലയാളി യുവാവ് സൗദിയില്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Saturday, July 22, 2017 2:40 pm

റിയാദ്: പ്രവാചക നിന്ദ ആരോപണത്തെ തുടര്‍ന്ന് മലയാളി യുവാവിനെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മലയാളി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം പറവൂര്‍ സ്വദേശി രാജു രാജേഷ് ആണ് സൗദിയിലെ സകാകയിലെ പൊലിസ് പിടിയിലായത്.

മുസ്ലിം സമൂഹത്തെ താറടിക്കാനെന്ന രൂപത്തില്‍ ഫെയ്സ്ബുക്കില്‍ പ്രവാചകനെ അവഹേളിച്ചു ഫോട്ടോ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷ് പ്രചരിപ്പിച്ച ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട സൗദി പൗരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നാലു വര്‍ഷത്തോളമായി സകയില്‍ ഹൗസ്ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു യുവാവ്. അതേസമയം യുവാവ് ഇതിനു മുന്‍പും ഇത്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയതായി സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x