സ്ഥാപനം എവിടെയാണെന്ന രേഖയും കെട്ടിടത്തിന്റെ ലീസ് രേഖകളും ഇല്ലാതെ തന്നെ ആദ്യവര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ ലൈസന്‍സ് ലഭിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ രേഖകള്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ ഹാജരാക്കിയാല്‍ മതി.
ദുബായ്: ദുബായില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഞ്ച് മിനിറ്റിനുള്ളില്‍ വാണിജ്യ ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ദുബായില്‍ ഞൊടിയിടയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇന്‍സ്റ്റന്റ് ലൈസന്‍സ് എന്ന ഏകജാലക സംവിധാനത്തിനാണ് തുടക്കം കുറിച്ചത്. ദുബായ് സാമ്പത്തിക വകുപ്പിന്റെ ബിസിനസ് രജിസ്ട്രേഷന് ആന്റ് ലൈസന്‍സിങ് വിഭാഗമാണ് ഇന്‍സ്റ്റന്റ് ലൈസന്‍സ് സംവിധാനത്തിന് തുടക്കം കുറിച്ചത്. ബിസിനസ് രജിസ്ട്രേഷനുള്ള സമയം ഇതിലൂടെ 90 ശതമാനം ലാഭിക്കാം.
Nomination online for 12th Garshom International Awards click here
സ്ഥാപനം എവിടെയാണെന്ന രേഖയും കെട്ടിടത്തിന്റെ ലീസ് രേഖകളും ഇല്ലാതെ തന്നെ ആദ്യവര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ ലൈസന്‍സ് ലഭിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ രേഖകള്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ ഹാജരാക്കിയാല്‍ മതി. സര്‍ക്കാറിന്റെയോ, സ്വകാര്യ കമ്പനികളുടേയോ ഓഹരി പങ്കാളിത്തമില്ലാത്ത ഏത് ബിസിനസ് ആരംഭിക്കാനും ഇതിലൂടെ കഴിയും.
വകുപ്പിന്റെ ഔട്ട്സോഴ്സിങ് സെന്റര്‍, ഹാപ്പിനസ് സ്മാര്‍ട്ട് കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഇന്‍സ്റ്റന്റ് ലൈസന്‍സിന് അപേക്ഷിക്കാവുന്നത്. ജനറല്‍ ട്രേഡ് ലൈസന്‍സ് നടപടികള്‍ക്കായി സ്മാര്‍ട്ട് ലോഞ്ചില്‍ അപേക്ഷകര്‍ നേരിട്ടെത്തണം. ദുബായ് ഇക്കണമിയുടെ വെബ്സൈറ്റ് വഴി ഇന്‍സ്റ്റന്റ് ലൈസന്‍സ് ലഭിക്കാനുള്ള ദുബായ് സ്മാര്‍ട്ട് ഐഡിയും യൂസര്‍ നെയിമും ഇവിടെ നിന്ന് നല്‍കും. ബിസിനസ് രജിസ്ട്രേഷനും ലൈസന്‍സിനുമുള്ള സമയം 90 ശതമാനം വരെ പുതിയ സംവിധാനത്തിലടെ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.