Currency

സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ ദുബായില്‍ പദ്ധി വരുന്നു

സ്വന്തം ലേഖകന്‍Tuesday, July 25, 2017 7:06 pm

 

ദുബായ്: സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ ദുബായ് തൊഴില്‍ കോടതി പുതിയ പദ്ധതി തയാറാക്കുന്നു. ഒയുന്‍ ഇനിഷ്യേറ്റിവ് എന്ന പേരിലാണ് ഇതിനായി പുതിയ പദ്ധതി തയാറാക്കുന്നത്. ഈ രംഗത്ത് സന്നദ്ധസേവനത്തിന് തയാറായി 14 അഭിഭാഷകര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന സേവനം സൗജന്യമാക്കാനും ആലോചനയുണ്ട്.

12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10  വരെ സമർപ്പിക്കാം  Click here 

പദ്ധതിയില്‍ നിയമസഹായത്തിനു പുറമെ തൊഴില്‍ മന്ത്രാലയവുമായി ആലോചിച്ച് ഏകദിന കോടതികളും ആരംഭിക്കുമെന്ന് തൊഴില്‍ കോടതി ചീഫ് ജസ്റ്റിസ് ജമാല്‍ അലീം അല്‍ ജബീറി പറഞ്ഞു. പദ്ധതിക്കു കീഴില്‍ സമ്പൂര്‍ണ സൗജന്യ നിയമസേവനം നല്‍കുന്നതിനും നടപടികളുണ്ട്. കഴിഞ്ഞ വര്‍ഷം 9,000 കേസുകളാണ് തൊഴില്‍ കോടതിയിലെത്തിയത്. ഇതില്‍ 4,711 കേസുകള്‍ ആറു മാസം കൊണ്ട് തീര്‍പ്പാക്കി. ഈ വര്‍ഷം ആറു മാസം കൊണ്ട് 6,895 കേസുകള്‍ തീര്‍പ്പായിട്ടുണ്ട്.

ഏകദിന കോടതി പരാതികള്‍ രമ്യമായി പറഞ്ഞു തീര്‍ക്കാനാണ് ആദ്യം ശ്രമിക്കുക. സാധ്യമാവാതെ വരുന്ന സാഹചര്യത്തില്‍ വാദം കേട്ട് അന്നു തന്നെ വിധി പ്രഖ്യാപിക്കും. അതേസമയം ലീഗല്‍ നോട്ടീസ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന പാവപ്പെട്ട തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ലെന്നിരിക്കെ ഇത്തരം നടപടിക്രമങ്ങളില്‍ മാറ്റം ആലോചിക്കുന്നുണ്ട്.

ആഴ്ചയില്‍ രണ്ടു ദിവസം രാത്രി നേരങ്ങളില്‍ തൊഴില്‍ കേസുകള്‍ വാദം കേള്‍ക്കുന്ന നടപടിക്ക് മികച്ച പ്രതികരണ് ലഭിക്കുന്നതെന്നും നിയമരംഗത്തുള്ളവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x