പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കാണു പ്രായമെങ്കില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും അനുമതി വേണമെന്ന വ്യവസ്ഥയും നിര്‍ദേശത്തിലുണ്ട്. കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കണമെന്നും വരനു വധുവിന്റെ ഇരട്ടിയിലധികം പ്രായമുണ്ടെങ്കില്‍ വിവാഹം അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജിദ്ദ: സൗദിയില്‍ പതിനഞ്ചു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം അനുവദിക്കരുതെന്ന് നിര്‍ദേശം. സൗദി ശൂറാ കൗണ്‍സില്‍ അംഗങ്ങളാണ് ഇത് സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചത്. മാത്രവുമല്ല വരന്റെ പ്രായവും കണക്കിലെടുക്കണം. പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കാണു പ്രായമെങ്കില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും അനുമതി വേണമെന്ന വ്യവസ്ഥയും നിര്‍ദേശത്തിലുണ്ട്.
കുട്ടിയുടെ ആരോഗ്യം സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കണമെന്നും വരനു വധുവിന്റെ ഇരട്ടിയിലധികം പ്രായമുണ്ടെങ്കില്‍ വിവാഹം അനുവദിക്കരുതെന്നും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രത്യേക ജഡ്ജി പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ വിവാഹം നടത്താവൂ എന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.