മലിനീകരണം കൂടുതലുള്ള റോഡുകളില്‍ ടോൾ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്
ലണ്ടൺ: വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള നീക്കവുമായി ബ്രിട്ടീഷ് സർക്കാർ. മലിനീകരണം കൂടുതലുള്ള റോഡുകളില്‍ ടോൾ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. 2040-ഓടെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.
ഡീസല്‍ കാറുകള്‍ വാങ്ങാന്‍ നല്‍കിയിരുന്ന പ്രോത്സാഹന പദ്ധതികളെല്ലാം സർക്കാർ നിർത്തലാക്കുന്നുണ്ട്. മലിനീകരണം രൂക്ഷമായ 81 റോഡുകളാണ് യുകെയിലുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020-ഓടെ ഈ റോഡുകളിലൂടെ പോകുന്ന ഡീസൽ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കും. 2040 മുതല്‍ ഇലക്ട്രിക് കാറുകള്‍ മാത്രമാകും പുത്തൻ കാറുകളുടെ വിപണിയിൽ ലഭ്യമാകുക.
Nomination online for 12th Garshom International Awards click garshom.com
അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സർക്കാറിന് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ഈ നീക്കം. തിങ്കളാഴ്ച മുതല്‍ ഡീസല്‍ കാറുകളില്‍ നിന്നുമുള്ള മലിനവായു പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ച വരുത്തിയെന്ന ക്ലൈന്റ്എര്ത്ത്, എന്ന പരിസ്ഥിതി നിയമ സംഘടനയുടെ വാദം കോടതി അംഗീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.