Currency

സൗദിയില്‍ പുകവലി നിരോധനം കൂടുതല്‍ മേഖലകളിലേക്ക്

സ്വന്തം ലേഖകന്‍Thursday, July 27, 2017 12:24 pm

റിയാദ്: രാജ്യത്തെ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിമാനത്താവളങ്ങള്‍, പൊതു വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങി നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയ മേഖലകള്‍ കൂടാതെ പുതുതായി എട്ടു സ്ഥലങ്ങളില്‍ കൂടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍, സാംസ്‌കാരിക-സാമൂഹ്യ-ജീവകാരുണ്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വിലക്ക് വ്യാപിപ്പിച്ചിട്ടുള്ളത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ വരും. പള്ളികളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും പുകവലി പാടില്ല.

12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10  വരെ സമർപ്പിക്കാം Click here 

പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ പുകവലിക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ഇവര്‍ക്ക് അനുവാദമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x