ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗപ്പെടുത്തിക്കൊണ്ട് പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്സിലൂടെ കാണുവാൻ സാധിക്കുന്നതാണ്
വിയന്ന: ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഓസ്ട്രിയയും ഇനിമുതൽ ലഭ്യമാകും. ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്സിലൂടെ കാണുവാൻ സാധിക്കുന്നതാണ്.
യൂറോപ്പിൽ ജർമ്മനി, ഓസ്ട്രിയ രാജ്യങ്ങൾ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് അനുമതി നൽകിയിരുന്നില്ല. ആദ്യഘട്ടത്തിൽ ഗൂഗിൾ ഈ സേവനം രാജ്യത്ത് ലഭ്യമാക്കിയിരുന്നെങ്കിലും സ്വകാര്യത സംബന്ധിച്ച പരാതി ഉയർന്നതിനെ തുടർന്ന് 2010ൽ നിർത്തലാക്കി.
Nomination online for 12th Garshom International Awards click garshom.com
ഒരുവർഷത്തിനു ശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് ഏർപ്പെടുത്തിയ വിലക്ക് ഓസ്ട്രിയ നീക്കിയെങ്കിലും ഇതുവരെ കമ്പനി ഇക്കാര്യം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നില്ല.
ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഓസ്ട്രിയയും ഉൾപ്പെടൂത്തുന്നതിന്റെ ഭാഗമായി 360 ഡിഗ്രിയിൽ ചിത്രം എടുക്കുവാൻ സാധിക്കുന്ന പനോരമിക് ക്യാമറ കാറിലും മുച്ചക്ര വാഹനങ്ങളിലും ഘടിപ്പിച്ച് ചിത്രീകരണം നടത്തുകയാണ് ഗൂഗിൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.