ഇന്നു മുതല്‍ പത്ത് ആഴ്ചക്കാലം വാരാന്ത്യങ്ങളിലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. എക്സ്പോ 2020ന് മുന്നോടിയായി സേവനം കാര്യക്ഷമമാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മെട്രോയില്‍ നിയന്ത്രണം ഏറപ്പെടുത്തുന്നത്.
ദുബായ്: ദുബായ് മെട്രോ ട്രെയിനുകളുടെ സര്‍വീസില്‍ ഇന്നു മുതല്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്നു മുതല്‍ പത്ത് ആഴ്ചക്കാലം വാരാന്ത്യങ്ങളിലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. എക്സ്പോ 2020ന് മുന്നോടിയായി സേവനം കാര്യക്ഷമമാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മെട്രോയില്‍ നിയന്ത്രണം ഏറപ്പെടുത്തുന്നത്.
ദുബായ് മെട്രോ റെഡ് ലൈനിലെ സര്‍വീസ് വെള്ളി, ശനി ദിവസങ്ങളില്‍ ഭാഗികമായി നിര്ത്തിവെക്കുംക. ജുമൈറ ലേക്ക് ടവേഴ്സ്, ഇബ്നുബതൂത്ത സ്റ്റേഷനുകള്‍ക്കിടയില്‍ ആഴ്ചയില്‍ രണ്ടുദിവസം മെട്രൊ സര്‍വീസ് ഉണ്ടാവില്ല. പകരം ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ ജുമൈറ ലേക്ക് ടവേഴ്സ് സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ ഇബ്നുബതൂത്ത സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്ന് മെട്രോ സഞ്ചാരം തുടരാവുന്നതാണ്.
റാശിദിയ ഭാഗത്തേക്ക് യാത്രചെയ്യുന്നവര്‍ ഇബ്നുബതൂത്ത സ്റ്റേഷനിലിറങ്ങി ജെഎല്‍ടി സ്റ്റേഷനിലേക്ക് ബസില്‍ പോകണം. ഇവിടേക്കുള്ള ബസ് യാത്ര സൗജന്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.