വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജോലി നിയമന വ്യവസ്ഥകള്‍ ലംഘിച്ച് സ്വദേശികള്‍ക്കുള്ള തസ്തികകളില്‍ വിദേശികളെ നിയമിച്ചതിനാണ് പിഴ ചുമത്തിയതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയം ഒന്നിലധികം വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
റിയാദ്: വിമാനത്താവളങ്ങളിലെ ജോലി നിയമന വ്യവസ്ഥകള്‍ ലംഘിച്ച് വിദേശികളെ നിയമിച്ച കരാര്‍ കമ്പനിക്ക് പിഴ. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജോലി നിയമന വ്യവസ്ഥകള്‍ ലംഘിച്ച് സ്വദേശികള്‍ക്കുള്ള തസ്തികകളില്‍ വിദേശികളെ നിയമിച്ചതിനാണ് പിഴ ചുമത്തിയതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയം ഒന്നിലധികം വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സൗദി ഗ്രൗണ്ട് സപ്പോര്‍ട്ട് കമ്പനിയില്‍ യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്ക് സ്വദേശികളെ നിയമിക്കണമെന്നതാണ് മന്ത്രാലയ നിര്‍ദേശം. ഈ നിര്‍ദേശം തെറ്റിച്ചതിനാണ് പിഴ ചുമത്തിയത്.
സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാകണം നിയമനം പൂര്‍ത്തിയാക്കേണ്ടത്. അടിയന്തിര സ്വഭാവത്തില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിയമലംഘനം നീണ്ടുപോവുകയോ ആവര്‍ത്തിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.