Currency

യു.എ.ഇയില്‍ സ്വദേശിവല്‍കരണ പങ്കാളി ക്ലബ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, August 2, 2017 11:19 am

റിയാദ്: യു.എ.ഇയില്‍ സ്വദേശിവല്‍കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇമറാത്തികള്‍ക്ക് നിശ്ചിതശതമാനം ജോലികള്‍ നീക്കിവെക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയാറാവുന്ന കമ്പനികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വദേശിവല്‍കരണ പങ്കാളി ക്ലബ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്ലബില്‍ അംഗമാകാന്‍ 140 കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്.

മൂന്ന് വിദഗ്ധ ജോലികളില്‍ നിശ്ചിത ശതമാനം യു.എ.ഇ പൗരന്‍മാരെ ഉള്‍പ്പെടുത്തുന്ന കമ്പനികളെ മൂന്ന് തരം അംഗത്വം നല്‍കിയാണ് ക്ലബില്‍ ഉള്‍പ്പെടുത്തുക. 23 സ്വകാര്യ കമ്പനികളെ പ്ലാറ്റിനം മെംബര്‍ഷിപ്പ്, 26 കമ്പനികളെ ഗോള്‍ഡ് മെംബര്‍ഷിപ്പ്, 91 കമ്പനികളെ സില്‍വര്‍ മെംബര്‍ഷിപ്പ് എന്നിങ്ങനെ പട്ടികകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ എച്ച്.ആര്‍ വിഭാഗം ജോലി അവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറും.

സ്ത്രീകളും പുരുഷന്‍മാരുമായ സ്വദേശി ജീവനക്കാരെ കൂടുതലായി ജോലികളിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ ക്ലബിലെ അംഗങ്ങളായ കമ്പനികള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x