ബദല്‍ മരുന്നുകളുടെ ശാസ്ത്രീയ നാമം, വാണിജ്യ നാമം, ഇവ തമ്മിലുള്ള വ്യത്യാസം, വാണിജ്യ നാമം ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
റിയാദ്: സൗദിയില്‍ ഡോക്ടര്‍മാര്‍ നല്കുന്ന മരുന്നുകുറിപ്പുകളില് വ്യാപാര നാമം ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. മരുന്നുകളുടെ ശാസ്ത്രീയ നാമം മാത്രം ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ലോകാരോഗ്യ സംഘടനയുടെ നയമനുസരിച്ചാണ് പുതിയ തീരുമാനമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. അതേസമയം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറത്തിറക്കുന്ന മരുന്നുകളുടെ പട്ടികയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗുണമേന്മയുളള ഔഷധങ്ങള്‍ ബജറ്റിന് അനുയോജ്യമായി രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. ബദല്‍ മരുന്നുകളുടെ ശാസ്ത്രീയ നാമം, വാണിജ്യ നാമം, ഇവ തമ്മിലുള്ള വ്യത്യാസം, വാണിജ്യ നാമം ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നിയമ ലംഘനങ്ങള്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.