ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അര ലക്ഷം റിയാല്‍ (ഏകദേശം എട്ടര ലക്ഷം രൂപ) വീതം പിഴ ചുമത്തുമെന്നാണ് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പിഴ കൂടാതെ ആറു മാസം തടവും വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കും.
ജിദ്ദ: അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്കി. ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അര ലക്ഷം റിയാല്‍ (ഏകദേശം എട്ടര ലക്ഷം രൂപ) വീതം പിഴ ചുമത്തുമെന്നാണ് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പിഴ കൂടാതെ ആറു മാസം തടവും വാഹനം കണ്ടുകെട്ടലും ശിക്ഷ ലഭിക്കും. അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് മക്കയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഡ്രൈവര്‍മാര്‍ പിടിയിലായിരുന്നു. 574 ഡ്രൈവര്‍മാരെ കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.