ബഖാലകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് പ്രധാനമായും ഏഴ് കടമ്പകളാണ് മന്ത്രാലയത്തിന് മുന്നിലുള്ളത്. പ്രഭാതം മുതല്‍ അര്‍ദ്ധരാത്രിവരെ ജോലിയില്‍ തുടരാന്‍ സ്വദേശികള്‍ തയ്യാറല്ല, വര്‍ഷം മുഴുവന്‍ 16 മണിക്കൂര്‍ നീളുന്ന ജോലി സമയം, പെരുന്നാല്‍ ദിനങ്ങളില്‍ പോലും ഒഴിവ് ലഭിക്കാത്ത സാഹചര്യം എന്നിവ വലിയ കടമ്പകളാണ്.
റിയാദ്: സൗദിയിലെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടിയെ ചെറുക്കാനുള്ള വിദേശികളുടെ ശ്രമം നേരിടുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ചില്ലറ വില്പന കേന്ദ്രങ്ങള്‍ കൈയടക്കിവെച്ച ഏഷ്യന്‍ രാജ്യക്കാരാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടത്തില്‍ ബഖാലകളിലെ ജോലികള്‍ സൗദികള്‍ക്ക് പരിമിതപ്പെടുത്തുമെന്ന തീരുമാനത്തെ ചെറുക്കാന്‍ സൗദിയിലും ഇതര ജി.സി.സി രാജ്യങ്ങളിലും ചില്ലറ വില്പന മേഖലയില്‍ കുത്തകപുലര്ത്തുന്ന രാജ്യക്കാരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും പത്രം പറയുന്നു. ഈ പ്രതിരോധത്തെ ഏത് രീതിയിലും ചെറുക്കുമെന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്.
ബഖാലകളിലെ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് പ്രധാനമായും ഏഴ് കടമ്പകളാണ് മന്ത്രാലയത്തിന് മുന്നിലുള്ളത്. പ്രഭാതം മുതല്‍ അര്‍ദ്ധരാത്രിവരെ ജോലിയില്‍ തുടരാന്‍ സ്വദേശികള്‍ തയ്യാറല്ല, വര്‍ഷം മുഴുവന്‍ 16 മണിക്കൂര്‍ നീളുന്ന ജോലി സമയം, പെരുന്നാല്‍ ദിനങ്ങളില്‍ പോലും ഒഴിവ് ലഭിക്കാത്ത സാഹചര്യം എന്നിവ വലിയ കടമ്പകളാണ്. മാത്രവുമല്ല് പതിനായിരക്കണക്കിന് സ്വദേശികളെ നിയമിക്കാന്‍ മാത്രം ഈ മേഖലയിലെ മുതല്‍മുടക്ക് പര്യപ്തമല്ല.
രാജ്യത്ത് 700 സൂപ്പര്‍, ഹൈപര്‍ മാര്‍ക്കറ്റുകള്‍ മാത്രമുള്ളപ്പോള്‍ നാല്പതിനായിരത്തിലധികം ബഖാലകളാണ് പ്രവൃത്തിക്കുന്നത്. ഇത്രയും സ്ഥാപനങ്ങളിലേക്ക് സ്വദേശികളെ ലഭിക്കാനുള്ള പ്രയാസവും മന്ത്രാലയ പ്രതിനിധി പങ്കുവെച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.