സെപ്തംബര്‍ മുതല്‍ പത്ത് ശതമാനം കുറവു വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒപെക് ഉല്പാദനം നിയന്ത്രിച്ചതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ, ഏഷ്യ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിഹിതത്തില്‍ അടുത്ത മാസം കുറവുവരുത്തുന്നത്. അമേരിക്ക, യൂറോപ് എന്നീ രാജ്യങ്ങള്‍ക്കുള്ള വിഹിതത്തില്‍ സൗദി കഴിഞ്ഞ മാസങ്ങളില്‍ കുറവുവരുത്തിയിരുന്നെങ്കിലും ഇന്ത്യയുടെ എണ്ണ വിഹിതം കുറക്കാനുളള തീരുമാനം ആദ്യമായാണ് കൈകൊള്ളുന്നത്.
റിയാദ്: സൗദി അറേബ്യ ഇന്ത്യക്ക് നല്കുന്ന എണ്ണ വിഹിതത്തില്‍ കുറവു വരുത്തുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തൂ. സെപ്തംബര്‍ മുതല്‍ പത്ത് ശതമാനം കുറവു വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒപെക് ഉല്പാദനം നിയന്ത്രിച്ചതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ, ഏഷ്യ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിഹിതത്തില്‍ അടുത്ത മാസം കുറവുവരുത്തുന്നത്.
അമേരിക്ക, യൂറോപ് എന്നീ രാജ്യങ്ങള്‍ക്കുള്ള വിഹിതത്തില്‍ സൗദി കഴിഞ്ഞ മാസങ്ങളില്‍ കുറവുവരുത്തിയിരുന്നെങ്കിലും ഇന്ത്യയുടെ എണ്ണ വിഹിതം കുറക്കാനുളള തീരുമാനം ആദ്യമായാണ് കൈകൊള്ളുന്നത്. ചൊവ്വാഴ്ചയാണ് സൗദി അധികൃതര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഏഷ്യന്‍ രാജ്യങ്ങളുമായി കരാറിലത്തെിയ വിഹിതത്തില്‍ ദിവസേന പത്ത് ലക്ഷം വീപ്പ എണ്ണ കുറയ്ക്കാന്‍ സൗദി നിര്‍ബന്ധിതമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.