Currency

ഇന്ത്യ- സൗദി തൊഴില്‍ സഹകരണ കരാറിന് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Thursday, August 10, 2017 12:19 pm

പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയ്ക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നതടക്കം ഇന്ത്യയും സൗദിയും അഞ്ചു ധാരണ പത്രങ്ങളാണ് ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തുന്ന പൊതുവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ കാര്യങ്ങളാണ് കരാറിലുള്ളത്.

റിയാദ്: ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. പൊതു വിഭാഗത്തിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കരാറിനാണ് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിനാണ് ഇപ്പോള്‍ സൗദി അന്തിമ അനുമതി നല്‍കിയിരിക്കുന്നത്.

പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയ്ക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നതടക്കം ഇന്ത്യയും സൗദിയും അഞ്ചു ധാരണ പത്രങ്ങളാണ് ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തുന്ന പൊതുവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ കാര്യങ്ങളാണ് കരാറിലുള്ളത്. സൗദിയിലെത്തുന്ന തൊഴിലാളികള്‍ വാഗ്ദാന ലംഘനങ്ങള്‍ക്കും തൊഴില്‍ പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

മന്ത്രിസഭ അംഗീകരത്തിന്റെ ഭാഗമായി പ്രത്യേക രാജ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയുന്നതിനും പുതിയ കരാര്‍ വഴിവെ്ക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x