Currency

സൗദിയിലെ ഏക എസ്ബിഐ ശാഖ പൂട്ടുന്നു

സ്വന്തം ലേഖകന്‍Sunday, August 13, 2017 12:37 pm

ജിദ്ദ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. ലേകത്തെങ്ങുമുള്ള എസ്ബിഐ ശാഖകള്‍ പുനര്‍വിന്യസിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജീദ്ദ കിങ് ഫഹദ് റോഡിലെ ശാഖ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇടപാടുകാരുടെ അവകാശങ്ങള്‍ കൊടുത്തൊഴിവാക്കിയ ശേഷം ബാങ്കിന്റെ ലൈസന്‍സ് പിന്‍വലിക്കും.

2005 ഒക്‌ടോബറിലാണ് സൗദിയില്‍ ശാഖ തുറക്കാന്‍ എസ്ബിഐക്ക് ലൈസന്‍സ് നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ സൗദിയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാനാണ് പരിപാടി. മറ്റു വിദേശ ബാങ്കുകള്‍ സൗദിയില്‍ തുടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് രാജ്യത്തെ ഏക ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x