
റിയാദ്: സൗദിയുടെ സാമ്പത്തിക നില സംതൃപ്തമാണെന്ന് ധനകാര്യ മന്ത്രാലയം. അര്‍ദ്ധ വര്‍ഷ വരവുചെലവു കണക്ക് വിലയിരുത്തുമ്പോള്‍ കമ്മി ബജറ്റ് ഏറെ പരിഹരിക്കാനായിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 308 ബില്യന്‍ വരുമാനമുണ്ടാക്കാന്‍ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ടെന്നും മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതുമായി നോക്കുമ്പോള്‍ 29 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി ഹിന്ദ് അസ്സുഹൈമി പറഞ്ഞു. അതേസ്ഥാനത്ത് 381 ബില്യന്‍ ചെലവാണ് ആറ് മാസത്തില്‍ കണക്കാക്കിയത്.
ചെലവിനത്തില്‍ രണ്ട് ശതമാനം കുറയ്ക്കാനും മന്ത്രാലയത്തിന് സാധിച്ചു. പെട്രോള്‍ വിലയിടിവ് തുടരുമ്പോഴും രാഷ്ട്രം കൈവരിച്ച നേട്ടം മികച്ചതാണെന്നും സഹമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.