
റിയാദ്: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ പാചകവാതകത്തിന് വിലക്ക്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പാചകവാതകം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിനുള്ള സാധ്യത കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തി ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ഉത്തരവിട്ടത്.
തീര്‍ഥാടകരുടെ ടെന്റുകളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ക്യാമ്പുകളിലും പാചകവാതകം ഉപയോഗിക്കുന്നതിന് നേരത്തേയുള്ള വിലക്കു തുടരും. നിയമംലംഘിച്ച് പുണ്യസ്ഥലങ്ങളിലേക്ക് പാചകവാതക സിലിന്‍ഡറുകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പാചകവാതക സിലിന്‍ഡറുകള്‍ പിടിച്ചെടുക്കുന്നതിനും നിയമലംഘകര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുന്നതിനും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അധികാരംനല്‍കിയിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തി പിഴ ഈാക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.