ശനിയാഴ്ച രാവിലെ 9.30ഓടെ തെക്കുപടിഞ്ഞാറന്‍ റിയാദിലെ ശിഫ സനാഇയയില്‍ ഒരു കടയുടെ മുന്നിലാണ് സംഭവം. ശിഫയില്‍ പ്ലാസ്റ്റിക് കമ്പനി നടത്തുന്ന അബ്ദുല്‍ ഗഫൂര്‍ രാവിലെ ഫാക്ടറിയിലേക്ക് കെമിക്കല്‍ വാങ്ങാന്‍ സമീപത്തെ കടയില്‍ എത്തിയപ്പോള്‍ കാറിലെത്തിയ മൂന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.
റിയാദ്: കവര്‍ച്ചാസംഘത്തിന്റെ കുത്തേറ്റ് റിയാദില്‍ മലയാളി മരിച്ചു. റിയാദിലെ ശിഫയില്‍ കോഴിക്കോട് സ്വദേശി കരുവാന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുള്‍ ഗഫൂറി(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 9.30ഓടെ തെക്കുപടിഞ്ഞാറന്‍ റിയാദിലെ ശിഫ സനാഇയയില്‍ ഒരു കടയുടെ മുന്നിലാണ് സംഭവം. ശിഫയില്‍ പ്ലാസ്റ്റിക് കമ്പനി നടത്തുന്ന അബ്ദുല്‍ ഗഫൂര്‍ രാവിലെ ഫാക്ടറിയിലേക്ക് കെമിക്കല്‍ വാങ്ങാന്‍ സമീപത്തെ കടയില്‍ എത്തിയപ്പോള്‍ കാറിലെത്തിയ മൂന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.
ആയുധങ്ങളുമായി കാറില്‍നിന്ന് ഇറങ്ങിയ കറുത്ത വംശജരായ സംഘം പണം ചോദിച്ച് ഗഫൂറിനെ വളഞ്ഞുപിടിച്ചു. ചുറ്റികകൊണ്ട് തലയിലടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നെന്ന് പറയപ്പെടുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോ ര്‍ച്ചറിയിലേക്ക് മാറ്റി. 25 വര്‍ഷമായി റിയാദിലുള്ള ഗഫൂറിന്റെ കുടുംബവും നേരത്തേ ഇവിടെ ഉണ്ടായിരുന്നു. ഭാര്യ സുഹറ ബീവിയും മൂന്നു മക്കളും ഇപ്പോള്‍ നാട്ടിലാണ്. സംഭവത്തില്‍ ശിഫ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.