പുകയില, എനര്‍ജി പാനീയങ്ങള്‍, കോള പാനീയങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് നികുതി ചുമത്തിയിരിക്കുന്നത്. പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി പാനീയങ്ങള്‍ക്കും 100 ശതമാനം, കോള പാനീയങ്ങള്‍ക്ക് 50 ശതമാനം എന്നിങ്ങനെയാണ് നികുതി. അതേസമയം ഉല്‍പന്നത്തിന്റെ 200 ശതമാനത്തിലധികമാകരുത് എക്‌സൈസ് നികുതിയെന്നും നിയമത്തില്‍ നിര്‍ദേശമുണ്ട്.
റിയാദ്: യു.എ.ഇയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന ഫെഡറല്‍ എക്‌സൈസ് നിയമം പ്രസിദ്ധീകരിച്ചു. പുകയില, എനര്‍ജി പാനീയങ്ങള്‍, കോള പാനീയങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് നികുതി ചുമത്തിയിരിക്കുന്നത്. പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി പാനീയങ്ങള്‍ക്കും 100 ശതമാനം, കോള പാനീയങ്ങള്‍ക്ക് 50 ശതമാനം എന്നിങ്ങനെയാണ് നികുതി. അതേസമയം ഉല്‍പന്നത്തിന്റെ 200 ശതമാനത്തിലധികമാകരുത് എക്‌സൈസ് നികുതിയെന്നും യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പുറപ്പെടുവിച്ച നിയമത്തില്‍ നിര്‍ദേശമുണ്ട്.
250 ഓളം കമ്പനികളെ ബാധിക്കുന്ന എക്‌സൈസ് നികുതി ഈ വര്‍ഷം അവസാന പാദത്തിലാണ് ഈടാക്കി തുടങ്ങുക. ജി.സി.സിയില്‍ എക്‌സൈസ് നികുതി നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. 2017 ജൂണില്‍ ഇതേ നിരക്കില്‍ സൗദി അറേബ്യ എക്‌സൈസ് നികുതി നടപ്പാക്കിയിരുന്നു.
എക്‌സൈസ് നികുതി ബാധകമായ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, ഇറക്കുമതി, സംഭരണം എന്നിവയ്ക്ക് നിയമം ബാധകമാണ്. ഉല്‍പാദന സ്ഥലത്തുനിന്ന് നികുതി അടക്കാതെയാണ് ഉല്‍പന്നം വിതരണം ചെയ്തതെങ്കില്‍ നികുതി അടയ്‌ക്കേണ്ട ബാധ്യത വിതരണക്കാരനാണ്. നികുതി വെട്ടിക്കുകയോ നികുതി റീഫണ്ട് തരപ്പെടുത്തുകയോ ചെയ്യാമെന്ന ഉദ്ദേശ്യത്തില്‍ ഉല്‍പന്നങ്ങളില്‍ തെറ്റായ ചിഹ്‌നമിടുക, തെറ്റോ വ്യാജമോ ആയ രേഖകള്‍ സമര്‍പ്പിക്കുക എന്നിവ നിയമ ലംഘനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.