കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശിയായ സിറിയക്ക് ജോസസ് ഓടിച്ചിരുന്ന മിനിബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ലണ്ടൺ: ബ്രിട്ടണിലെ മില്‍ട്ടണ്‍ കീനെസിന് സമീപം എംവണ്ണില്‍ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം 8 ഇന്ത്യക്കാർ മരിച്ചു. കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശിയായ സിറിയക്ക് ജോസസ് ഓടിച്ചിരുന്ന മിനിബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ലോറി ഡ്രൈവർമാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ആറു പുരുഷന്‍മ്മാരും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ ആറുപേര്‍ തമിഴ്നാട്ടുകാരാണ്. ലോറി ഡ്രൈവർമാർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മിനിബസ് പുര്‍ണമായും തകര്‍ന്നു. ഒരു ലോറിയുടെ മുന്‍വശവും ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഹോളിഡേ ആഘോഷിക്കാനായി യുകെയിൽ എത്തിയ ഇന്ത്യക്കാരാണ് അപകടത്തിൽപ്പെട്ടത്. എക്‌സ്പീരിയന്‍സ എന്ന ഐ.ടി കമ്പനിയിലെ ജോലിക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് മരിച്ചത്. ഒരു കുട്ടി ഉള്‍പ്പെടെ നാലു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.