Currency

സൗദിയുടെ പുതിയ എയര്‍ ലൈന്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, August 28, 2017 3:32 pm

ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള ഫ്‌ലയാഡീല്‍ സര്‍വീസ് അടുത്ത മാസം തുടങ്ങും. സെപ്തംബര്‍ 23 നാണ് സര്‍വീസ് തുടങ്ങുന്നത്. ഫ്‌ലയാഡീലിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാകും ഉണ്ടാകുക. 2018 മധ്യത്തില്‍ രാജ്യാന്തര റൂട്ടുകളിലേക്കും സര്‍വീസ് തുടങ്ങും.

റിയാദ്: സൗദി അറേബ്യ ആരംഭിക്കുന്ന ബജറ്റ് എയര്‍ ലൈന്‍ ‘ഫ്‌ലയാഡീല്‍’ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നു. ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള ഫ്‌ലയാഡീല്‍ സര്‍വീസ് അടുത്ത മാസം തുടങ്ങും. സെപ്തംബര്‍ 23 നാണ് സര്‍വീസ് തുടങ്ങുന്നത്. ഫ്‌ലയാഡീലിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാകും ഉണ്ടാകുക. 2018 മധ്യത്തില്‍ രാജ്യാന്തര റൂട്ടുകളിലേക്കും സര്‍വീസ് തുടങ്ങും.

ചെലവ് കുറഞ്ഞ വിമാനകമ്പനിക്കുള്ള മികച്ച മാതൃകയായിരിക്കും ഫ്‌ലയാഡീല്‍. ഭക്ഷണത്തിനും ലഗേജിനും മാത്രമായിരിക്കും അധിക തുക ഈടാക്കുക. എട്ട് എയര്‍ബസുകളുള്‍പ്പടെ വിപുലമായ വിമാന ശൃഖല ഉപയോഗിച്ചാവും കമ്പനി സര്‍വീസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x