Currency

ബിരുദത്തിനു ശേഷം ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളും യുകെ വിടുന്നു

സ്വന്തം ലേഖകൻTuesday, August 29, 2017 8:16 pm

ലണ്ടൺ: ഉന്നതവിദ്യാഭ്യാസത്തിനായി യുകെയിൽ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും ബിരുദ പഠനാനന്തരം യുകെ വിട്ടുപോകുന്നതായി കണക്ക്. 2016 ഏപ്രിൽ മുതൽ 2017 ഏപ്രിൽ വരെയുള്ള കാലയളവിൽ 7,469 ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റുഡന്റ് വിസയയുടെ സമയപരിധി കഴിയും മുമ്പ് രാജ്യം വിട്ടിട്ടുണ്ട്.

ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 2,209 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ് വിസാ കാലവാധി നീട്ടി നൽകണമെന്ന് അപേക്ഷ നൽകി രാജ്യത്ത് പഠനാനന്തരം തങ്ങിയത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ യുകെയിലെ സർവകലാശാലകളോടുള്ള പ്രിയം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. 2010ൽ 40,500 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കു ലഭിച്ചതെങ്കിൽ അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാൽ 2016ൽ 9,600 ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണു സ്റ്റുഡന്റ് വിസ ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x