ഇമിറാത്തി സ്കൂള്‍ മോഡല്‍ പരിഷ്കരിച്ച് മുഴുവന്‍ എമിറേറ്റുകളിലും നടപ്പാക്കി വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയും അബൂദബി എഡ്യൂക്കഷേന്‍ കൗണ്‍സിലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അബൂദബി: യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റുകളിലും വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കാന്‍ തീരുമാനിച്ചു. ഇമിറാത്തി സ്കൂള്‍ മോഡല്‍ പരിഷ്കരിച്ച് മുഴുവന്‍ എമിറേറ്റുകളിലും നടപ്പാക്കി വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയും അബൂദബി എഡ്യൂക്കഷേന്‍ കൗണ്‍സിലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രസിഡന്റ് ശൈഖ് ഖലീഫയുടെയും വിഷന്‍ 2021 ന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏകീകരണം നടപ്പ് അദ്ധ്യയനവര്‍ഷം തന്നെ തുടങ്ങും. എന്നാല്‍, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ സമ്പ്രദായം തന്നെയാണ് ബാധകമാവുക.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്രതലത്തില്‍ തന്നെ ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഒന്നാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.