തീര്‍ഥാടകര്‍ക്ക് താമസം ഭക്ഷണം യാത്ര എന്നിവ കൃത്യസമയത്തൊരുക്കേണ്ടത് കരാറിന്റെ പരിധിയില്‍ വരും. വിവിധ കമ്പനികള്‍ക്കെതിരെ തീര്‍ഥാടകര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ ഹജ്ജ് മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും പ്രതിനിധികള്‍ പരിശോധിക്കും.
റിയാദ്: കരാര്‍ ലംഘനം നടത്തിയ ഹജ്ജ് സേവന കമ്പനികള്‍ക്കെതിരെ സൗദിയില്‍ നടപടി തുടങ്ങി. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പരാതി ലഭിച്ച സഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ പിഴയും വിലക്കും ഏര്‍പ്പെടുത്തും. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത് ഹജ്ജ് സേവന കമ്പനികളാണ്. ഹജ്ജ് മന്ത്രാലയം ഇതിനുള്ള അവകാശം നല്‍കുന്ന കമ്പനികള്‍ തീര്‍ഥാടകരോട് പാലിക്കേണ്ട കരാറുണ്ട്.
തീര്‍ഥാടകര്‍ക്ക് താമസം ഭക്ഷണം യാത്ര എന്നിവ കൃത്യസമയത്തൊരുക്കേണ്ടത് കരാറിന്റെ പരിധിയില്‍ വരും. വിവിധ കമ്പനികള്‍ക്കെതിരെ തീര്‍ഥാടകര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ ഹജ്ജ് മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും പ്രതിനിധികള്‍ പരിശോധിക്കും. അനാസ്ഥ കണ്ടെത്തിയാല്‍ പിഴയും ഹജ്ജ് സേവനങ്ങളില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തും. സേവനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുള്ള അള്‍ജീരിയന്‍ കമ്പനിക്കെതിരായ പരാതി മന്ത്രാലയം പരിശോധിച്ചു വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.