Currency

റോഡിലേക്കു ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ: ലൈസന്‍സ് റദ്ദാക്കും

സ്വന്തം ലേഖകന്‍Sunday, September 10, 2017 7:45 am

ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയ്ക്കു പുറമേ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക് പോയിന്റുകള്‍ വീഴുകയും ചെയ്യും. പാതകള്‍ ശുചിയായി സൂക്ഷിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് പുതിയ നടപടിയെന്നു ട്രാഫിക്- പൊലീസ് വിഭാഗം അറിയിച്ചു.

റാസല്‍ഖൈമ: വാഹനങ്ങളില്‍നിന്നു റോഡിലേക്കു അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ റാസല്‍ഖൈമയില്‍ ഇനി മുതല്‍ കടുത്തശിക്ഷ. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയ്ക്കു പുറമേ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക് പോയിന്റുകള്‍ വീഴുകയും ചെയ്യും. പാതകള്‍ ശുചിയായി സൂക്ഷിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് പുതിയ നടപടിയെന്നു ട്രാഫിക്- പൊലീസ് വിഭാഗം അറിയിച്ചു.

സിഗരറ്റ് കുറ്റികളും ഭക്ഷണ അവശിഷ്ടങ്ങളും റോഡിലേക്കു വലിച്ചെറിയുന്ന പ്രവണത കൂടിവരുകയാണ്. സിഗരറ്റ് കുറ്റികളും മറ്റും തീപിടിത്ത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊലീസ് ബോധവല്‍ക്കരണം നടത്തിവരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x