Currency

ലഗേജ്: യാത്രക്കാര്‍ക്ക് സൗദി കസ്റ്റംസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, September 11, 2017 8:16 am

മറ്റുള്ളവരെ സഹായിക്കാനോ, മറ്റ് താല്‍പര്യങ്ങള്‍ക്കോ വേണ്ടി ആരുടെയും ലഗേജുകളോ, പെട്ടികളോ, കത്തുകളോ കൂടെ വഹിക്കരുത്. അപകടകരമോ, നിരോധിച്ചതോ ആയ വസ്തുക്കള്‍ ഇത്തരം ലഗേജുകളില്‍ ഉണ്ടെങ്കില്‍ യാത്രക്കാരന് അവ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടാകില്ല.

ജിദ്ദ: യാത്രയില്‍ മറ്റുള്ളവരുടെ ലഗേജുകള്‍ വഹിക്കരുതെന്ന് മുന്നറിയിപ്പ്. കര, കടല്‍, വ്യാമ പ്രവേശന കവാടങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇത്സംബന്ധിച്ച് സൗദി കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയത്. സൗദിയിലേക്ക് വരുന്നവര്‍ അവിടത്തെ കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കുകയും പാലിക്കുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കാനോ, മറ്റ് താല്‍പര്യങ്ങള്‍ക്കോ വേണ്ടി ആരുടെയും ലഗേജുകളോ, പെട്ടികളോ, കത്തുകളോ കൂടെ വഹിക്കരുത്. അപകടകരമോ, നിരോധിച്ചതോ ആയ വസ്തുക്കള്‍ ഇത്തരം ലഗേജുകളില്‍ ഉണ്ടെങ്കില്‍ യാത്രക്കാരന് അവ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടാകില്ല. മറ്റ് യാത്രക്കാര്‍ക്കും ഇത് ഭീഷണിയാകും. മാത്രവുമല്ല നിരോധിച്ച വസ്തുക്കള്‍ പിടിയിലായാല്‍ അതിന്റെ ഉത്തരവാദിത്തം അതു കൊണ്ടുവന്ന യാത്രക്കാരനാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

സൗദിയിലേക്ക് വരികയോ പോകുകയോ ചെയ്യുന്നവര്‍ 60,000 റിയാലില്‍ കൂടുതല്‍ വിലയുള്ള ലോഹങ്ങളോ, അതിന് സമാനമായ കറന്‍സികളോ ഉണ്ടെങ്കില്‍ അവ സംബന്ധിച്ച വിവരം എഴുതി നല്‍കുകയും കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും വേണം. ഇല്ലാത്ത പക്ഷം ഇവര്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും സൗദി കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x