വീണ്ടും ജർമ്മൻ ചാൻസലറാകുമോ എന്ന കാര്യത്തിൽ 2017 വരെ കാത്തിരിക്കണമെന്നു ആംഗല മെര്‍ക്കല്‍. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഊപോഹങ്ങള്ക്ക് മുറപടി പറയുകയായിരുന്നു മെര്‍ക്കല്‍. ജര്‍മനിയില്‍ നടപ്പാക്കിയ പുതിയ അഭയാര്‍ഥി നയം ജര്‍മനിയിലെ സാധാരണക്കാരുടെ സ്വൈര്യജീവിതത്തെ ഏറെ ബാധിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന് തിരിച്ചടിയാകുമെന്നാണു പൊതുവേയുള്ള നിരീക്ഷണം.
ബര്‍ലിന്‍: വീണ്ടും ജർമ്മൻ ചാൻസലറാകുമോ എന്ന കാര്യത്തിൽ 2017 വരെ കാത്തിരിക്കണമെന്നു ആംഗല മെര്‍ക്കല്‍. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഊപോഹങ്ങള്ക്ക് മുറപടി പറയുകയായിരുന്നു മെര്‍ക്കല്‍. ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു)അധ്യക്ഷകൂടിയായ മെര്‍ക്കല്‍ ഇതു മൂന്നാംതവണയാണ് ചാന്‍സലറായി ഭരണം നടത്തുന്നത്. ഇപ്പോള്‍ ഭരണത്തിലുള്ള വിശാലമുന്നണി കൂട്ടുകെട്ടിലെ കക്ഷികള്‍ സിഡിയുവിനെ പുറമെ സിഡിയുവിന്റെ സഹോദരപാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി(എസ്പിഡി)യുമാണ്.
നേരത്തെ മെര്‍ക്കലിന്റെ അഭയാര്‍ഥി നയം മുന്‍നിർത്തി മെര്‍ക്കലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കില്ലെന്നു സിഎസ്യു അധ്യക്ഷന്‍ ഹോര്‍സ്റ്റ് സീഹോഫർ പറഞ്ഞിരുന്നു. ഇതിനിടെ ഇടഞ്ഞു നില്ക്കുന്ന സിഎസ്യുവിന്റെ പിന്‍ബലമില്ലാതെ മെര്‍ക്കലിന് അടുത്തതവണ അധികാരത്തിലേറാന്‍ ഗ്രീന്‍ പാര്‍ട്ടിയുമായി രഹസ്യചര്‍ച്ചയും ഭാവിയില്‍ കരുനീക്കങ്ങളും ഉണ്ടാവുമെന്നു രഹസ്യ റിപ്പോർട്ടുകളുണ്ട്.
2005 മുതല്‍ ജര്‍മനിയുടെ ചാന്‍സലറായി ഭരണത്തിലേറുന്ന ആദ്യവനിതയെന്ന വിശേഷണത്തിനുപരി യൂറോപ്യന്‍ യൂണിയന്റെയും ലോകത്തിലെയും ചോദ്യംചെയ്യപ്പെടാത്ത വ്യക്തിത്വമായി തിളങ്ങുകയായിരുന്ന മോർക്കലിനു അഭയാര്‍ഥികളോടുള്ള സമീപനം വഴി ഏറെ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ജര്‍മനിയില്‍ നടപ്പാക്കിയ പുതിയ അഭയാര്‍ഥി നയം ജര്‍മനിയിലെ സാധാരണക്കാരുടെ സ്വൈര്യജീവിതത്തെ ഏറെ ബാധിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന് തിരിച്ചടിയാകുമെന്നാണു പൊതുവേയുള്ള നിരീക്ഷണം. 2017 ഓഗസ്റ്റിലാവും ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പു നടക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.