Currency

സൗദിയില്‍ വേനലവധിക്ക് ശേഷം സര്‍ക്കാര്‍ സ്‌കൂളുകള്‍ നാളെ തുറക്കും

സ്വന്തം ലേഖകന്‍Sunday, September 17, 2017 12:50 pm

റിയാദ്: മൂന്ന് മാസത്തിലധികം നീണ്ട വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നാളെ തുറക്കും. അറുപത് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലെത്തുക. പുതുതായി 487 സ്‌കൂളുകളും നാളെമുതല്‍ അധ്യയനം തുടങ്ങും. എല്ലാ വിദ്യാലയങ്ങളിലും പുതിയ അധ്യയന വര്‍ഷങ്ങളിലേക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക നിയമനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പാഠപുസ്തകങ്ങളുമെത്തിയിട്ടുണ്ട്. ജിദ്ദ മേഖലയില്‍ ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണെത്തുക.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാവശ്യമായ സൗകര്യങ്ങളോടെ സ്‌കൂളുകള്‍ വികസിപ്പിക്കുന്നതാരംഭിച്ചതായി മക്ക മേഖല വിദ്യാഭ്യാസ മേധാവി മുഹമ്മദ് ബിന്‍ മഹ്ദി അല്‍ഹാരിസി പറഞ്ഞു. 33 പദ്ധതികള്‍ ആദ്യ സെമസ്റ്ററിന്റെ അവസാനത്തില്‍ പൂര്‍ത്തിയാകും.

സ്‌കൂള്‍ നാളെ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ ട്രാഫിക് വിഭാഗവും ജാഗ്രതയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x