ഇതനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ പോലെ എളുപ്പത്തില്‍ കേടാകുന്ന വസ്തുക്കള്‍ കസ്റ്റംസ് കേന്ദ്രങ്ങളില്‍ സൂക്ഷിക്കാവുന്ന കാലപരിധി 30 ദിവസമായിരുന്നത് പതിനഞ്ചു ദിവസമാക്കി കുറച്ചിട്ടുണ്ട്.
റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച ചരക്ക് ക്ലിയറന്‍സ് നിയമം പ്രാബല്യത്തില്‍ വന്നു. പ്രവേശന കവാടങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പുതിയ നിയമം കര, വ്യോമ, നാവിക അതിര്‍ത്തികള്‍ വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്.
ഇതനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ പോലെ എളുപ്പത്തില്‍ കേടാകുന്ന വസ്തുക്കള്‍ കസ്റ്റംസ് കേന്ദ്രങ്ങളില്‍ സൂക്ഷിക്കാവുന്ന കാലപരിധി 30 ദിവസമായിരുന്നത് പതിനഞ്ചു ദിവസമാക്കി കുറച്ചിട്ടുണ്ട്. മറ്റ് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാവുന്ന പരമാവധി കാലാവധി 60ല്‍ നിന്ന് 30 ദിവസമാക്കി കുറയ്ക്കുകയും ചെയ്തു.
നിശ്ചിത സമയത്തിനകം വീണ്ടെടുക്കാത്തവ ഉപേക്ഷിക്കപ്പെട്ട ചരക്കുകളായി കണക്കാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി കസ്റ്റംസ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.