ഒരു ലക്ഷം പേരില്‍ 464 പേരെന്ന തോതിലാണ് നിലവില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 1,56,872 എണ്ണമായിരുന്നു. ഈ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം 7091 കുറവുണ്ടായപ്പോള്‍ 1,49,781 ആയി കുറഞ്ഞു. കുറ്റവാളികളില്‍ 25 ശതമാനവും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
റിയാദ്: സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം. കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍. തൊഴിലാളികളാണ് കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെന്നും പുറത്തുവിട്ട ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ലക്ഷം പേരില്‍ 464 പേരെന്ന തോതിലാണ് നിലവില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 1,56,872 എണ്ണമായിരുന്നു. ഈ വര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം 7091 കുറവുണ്ടായപ്പോള്‍ 1,49,781 ആയി കുറഞ്ഞു. കുറ്റവാളികളില്‍ 25 ശതമാനവും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. സര്‍ക്കാര്‍ ജോലിക്കാരില്‍ 17.5 ശതമാനവും വിദ്യാര്‍ഥികള്‍ 17 ശതമാനവും കുറ്റകൃത്യങ്ങളിലേറപ്പെടുന്നവരാണ്. തൊഴില്‍ രഹിതരില്‍ ഏഴ് ശതമാനമേയുള്ളൂ കുറ്റകൃത്യങ്ങള്‍.
53 ശതമാനം കുറ്റകൃത്യങ്ങളും ജീവഹാനിയുണ്ടാക്കുന്നതാണ്. രാജ്യത്ത ആകെ നടന്ന കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.