Currency

വിനോദ വ്യവസായ മേഖലയില്‍ ബൃഹത് പദ്ധതിയുമായി സൗദി

സ്വന്തം ലേഖകന്‍Friday, September 22, 2017 11:55 am

വിനോദ വ്യവസായ മേഖലയില്‍ പത്ത് ബില്യണ്‍ റിയാലിന്റെ പദ്ധതിയുമായി സൗദി. 2030 ഓടെ ഇരുപത്തി രണ്ടായിരം തൊഴിലവസങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബൃഹത് പദ്ധതി പൊതു മേഖലാ സ്ഥാപനമായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് പ്രഖ്യാപിച്ചത്.

റിയാദ്: വിനോദ വ്യവസായ മേഖലയില്‍ പത്ത് ബില്യണ്‍ റിയാലിന്റെ പദ്ധതിയുമായി സൗദി. 2030 ഓടെ ഇരുപത്തി രണ്ടായിരം തൊഴിലവസങ്ങള്‍ സൃഷ്ടിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബൃഹത് പദ്ധതി പൊതു മേഖലാ സ്ഥാപനമായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് പ്രഖ്യാപിച്ചത്. സ്വകാര്യ പങ്കാളിത്വത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പദ്ധതിയില്‍ മുതല്‍ മുടക്കുന്നതിനായി ഇതിനകം തയ്യാറായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കും വിനോദ വ്യവസായത്തിലെ എല്ലാ സംരഭങ്ങളും. രാജ്യത്തെ കലാ, സാംസ്‌കാരിക മേഖലയില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്ക് പ്രത്യേക അവസരങ്ങള്‍ ഒരുക്കിക്കൊണ്ടായിരിക്കും പദ്ധതികള്‍ ആസൂത്രണം ചെയ്യുക. സ്വദേശികള്‍ വിദേശത്ത് വിനോദത്തിന് വേണ്ടി മാത്രം ചെലവഴിക്കുന്ന തുക രാജ്യത്തിനകത്ത് നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ തുറന്ന് കൊടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

2020 തോടെ പദ്ധതി പ്രകാരം രാജ്യത്ത് നാല് തീം പാര്‍ക്കുകള്‍ വരും. ഇതോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്നും പിഐഎഫ് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x