പാലത്തിലെ നടപ്പാത ഇരുമ്പിന്റേതാണ് ഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ നടപ്പാത മരംകൊണ്ടുള്ളതായിരുന്നു. നടപ്പാതയ്ക്ക് 54 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുണ്ട്. അവശേഷിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയായ ശേഷമേ പാലം സഞ്ചാരത്തിന് തുറന്നു കൊടുക്കുകയുള്ളൂ.
ജിദ്ദ: മദീന റോഡില്‍ മുസാഇദിയ സൂഖിനു മുന്‍വശത്തെ നടപ്പാലത്തിന്റെ മുകള്‍ഭാഗം ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പടവുകളുടെ പണികളാണ് ഇനി ബാക്കിയുള്ളത്. 12 മണിക്കൂറെടുത്താണ് പാലത്തിന്റെ മുകള്‍ഭാഗം ഘടിപ്പിക്കുന്ന ജോലികള്‍ മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയത്. പാലത്തിലെ നടപ്പാത ഇരുമ്പിന്റേതാണ് ഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ നടപ്പാത മരംകൊണ്ടുള്ളതായിരുന്നു.
നടപ്പാതയ്ക്ക് 54 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുണ്ട്. അവശേഷിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയായ ശേഷമേ പാലം സഞ്ചാരത്തിന് തുറന്നു കൊടുക്കുകയുള്ളൂ. പാലം ഘടിപ്പിക്കുന്നതിനായി വ്യാഴാഴ്ച രാത്രി രണ്ട് മണി മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ തഹ്‌ലിയഫ ഫലസ്തീന്‍ റോഡുകള്‍ക്കിടയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
പതിനൊന്ന് മാസം മുമ്പാണ് ട്രക്ക് ഇടിച്ച് പാലം ഭാഗികമായി തകര്‍ന്നത്. അപകടത്തിന് കാരണം ട്രക്ക് ഡ്രൈവറാണെന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മുസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.