Currency

സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം

സ്വന്തം ലേഖകന്‍Thursday, September 28, 2017 7:51 am

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി. അടുത്ത വര്‍ഷം ജൂണ്‍ 24 മുതലാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുമതിക്കുക. സല്‍മാന്‍ രാജാവാണ് സൗദി ചരിത്രത്തിലെ സുപ്രധാന വിജ്ഞാപനം പുറത്തിറക്കിയത്. സൗദി ജനത ആഹ്ലാദപൂര്‍വ്വമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തരമന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലക്കായിരുന്നു വിലക്ക് ഏര്‍പെടുത്തിയിരുന്നത്. വിലക്ക് ഇനി തുടരേണ്ടതില്ലെന്നാണ് ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായമെന്നും സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട രാജവിജ്ഞാപനത്തില്‍ പറയുന്നു.

വനിതകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യമാണ് സൗദി. സ്ത്രീകള്‍ വാഹനം ഓടിച്ചാല്‍ പിടികൂടുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദേശികളാണ് സൗദി വീടുകളില്‍ ഡ്രൈവര്‍മാറായി ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x