Currency

സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം സര്‍വീസിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍Sunday, October 1, 2017 11:05 am

തിരുവനന്തപുരത്തേക്ക് റിയാദില്‍ നിന്ന് മൂന്നും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വ്വീസുകളാണ് ആഴ്ചയില്‍ സൗദിയ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ന് ആദ്യ സര്‍വ്വീസ് എസ്.വി 756 വിമാനം റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.

ജിദ്ദ: സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസ് ഇന്നാരംഭിക്കും. തിരുവനന്തപുരത്തേക്ക് റിയാദില്‍ നിന്ന് മൂന്നും ജിദ്ദയില്‍ നിന്ന് രണ്ടും സര്‍വ്വീസുകളാണ് ആഴ്ചയില്‍ സൗദിയ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ന് ആദ്യ സര്‍വ്വീസ് എസ്.വി 756 വിമാനം റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 1.45 ന് തിരികെ റിയാദിലേക്ക് പറക്കും. വൈകീട്ട് നാല് മണിക്ക് റിയാദില്‍ തിരിച്ചെത്തും.

ഞായര്‍ , ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് റിയാദ്- തിരുവനന്തപുരം സെക്ടറിലെ സര്‍വീസ്. ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാകുക. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 3.30 നാണ് ജിദ്ദയില്‍ നിന്നുള്ള ആദ്യ യാത്ര. എയര്‍ ബസ് അ330300 ശ്രേണിയില്‍പ്പെട്ട പുതിവിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുക. 36 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 298 സീറ്റുകളാണ് വിമാനത്തിലുണ്ടാവുക.

ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിലാണ് സൗദിയ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്ന് നിലവില്‍ തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ ദക്ഷിണ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ പ്രായസപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x