Currency

സൗദിയില്‍ ന്യൂ ത്വായിഫ് പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍Tuesday, October 3, 2017 7:11 am

1100 കോടി നിര്‍മ്മാണ ചിലവു പ്രതീക്ഷിക്കുന്ന ന്യൂ ത്വാഇഫ് പദ്ധതി ത്വാഇഫിന് വടക്കു കിഴക്ക് 1250 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഒരുങ്ങുന്നത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി തുടക്കം കുറിക്കുന്ന നിര്‍മ്മാണ പദ്ധതികള്‍ ത്വാഇഫിന്റെ മുഖഛായ തന്നെ മാറ്റുന്നതാണ്.

റിയാദ്: ന്യൂ ത്വായിഫ് പദ്ധതി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. അള്‍സലാമ കൊട്ടാരത്തിലാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതിയ വിമാനത്താവളം, സൂഖ് ഉക്കാദ് നഗരം, ടെക്നിക്കല്‍ പാര്‍ക്ക്, ഭവന പദ്ധതി, വ്യാവസായിക നഗരി, വിദ്യാഭ്യാസ നഗരി തുടങ്ങിയ വിവിധ പദ്ധതികളുമായാണ് ന്യൂ ത്വായിഫ് പദ്ധതി വരുന്നത്.

1100 കോടി നിര്‍മ്മാണ ചിലവു പ്രതീക്ഷിക്കുന്ന ന്യൂ ത്വാഇഫ് പദ്ധതി ത്വാഇഫിന് വടക്കു കിഴക്ക് 1250 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഒരുങ്ങുന്നത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി തുടക്കം കുറിക്കുന്ന നിര്‍മ്മാണ പദ്ധതികള്‍ ത്വാഇഫിന്റെ മുഖഛായ തന്നെ മാറ്റുന്നതാണ്.

48 ദശലക്ഷം ചതുരശ്ര മീറ്ററില്‍ 313 കോടി റിയാലില്‍ നടപ്പാക്കുന്ന വിമാനത്താവളം, 815 ദശ ലക്ഷം റിയാല്‍ ബജറ്റില്‍ വകയിരുത്തിയ സൂഖ് ഉക്കാദ് സിറ്റി പദ്ധതി, 35 ദശലക്ഷം ചതുരശ്ര മീറ്ററില്‍ നടപ്പാക്കുന്ന ടെക്നിക്കല്‍ പാര്‍ക്ക് പദ്ധതി, പതിനായിരത്തിലധികം പാര്‍പ്പിട യൂണിറ്റുകള്‍ ഉള്‍കൊള്ളുന്ന പദ്ധതി, 11 ദശ ലക്ഷം ചതുരശ്ര മീറ്ററില്‍ 120 ദശലക്ഷം റിയാലില്‍ നിര്‍മ്മിക്കുന്ന വ്യാവസായിക നഗരി എന്നിവയാണ് ന്യൂ ത്വാഇഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x