സൗദിയിലെ എല്ലാ സര്‍വകലാശാലാ ക്യാംപസിലും പെണ്‍കുട്ടികള്‍ക്കുള്ള മൊബൈല്‍ വിലക്ക് നീക്കി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്കു നീക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.
റിയാദ്: സൗദിയിലെ എല്ലാ സര്‍വകലാശാലാ ക്യാംപസിലും പെണ്‍കുട്ടികള്‍ക്കുള്ള മൊബൈല്‍ വിലക്ക് നീക്കി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി. സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്കു നീക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.
കൂടാതെ വിദ്യാര്‍ഥിനികള്‍ക്ക് രാവിലെ 11.00 മണിക്കു മുന്‍പു ക്യാംപസിനു പുറത്തുപോകണമെങ്കില്‍ രക്ഷാകര്‍ത്താവിന്റെ സമ്മതപത്രം വേണമെന്ന നിബന്ധന നീക്കിയതായി റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റിയും അറിയിച്ചു.
ഏഴു സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന ഫോണ്‍ വിലക്കാണു മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു നീക്കിയതെന്നു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.